വൈത്തിരി തൈലക്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു

0

വൈത്തിരി: വൈത്തിരി തൈലക്കുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കാട്ടാന വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തൈലക്കുന്നു പുത്തൻപുര പടിഞ്ഞാറേ പുത്തൻപുര കുഞ്ഞിരാമനാണ്(84) പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. തൈലാക്കുന്നിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീട് തകർത്താണ് അകത്തേക്ക് കയറിയത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കുഞ്ഞിരാമനെ കുത്തുകയായിരുന്നു. വീടിനകത്തേക്ക് കയറിയ കൊമ്പൻ വീട്ടിലെ ഫർണിച്ചറുകളും മറ്റു വസ്തുക്കളും തകർത്തു.

കാ​ട്ടാ​ന വീ​ട്ടി​ൽ ക​യ​റി​യ​തോ​ടെ വീ​ട്ടു​കാ​ർ ചി​ത​റി ഓ​ടി​യെ​ങ്കി​ലും നി​ല​ത്തു​വീ​ണ കു​ഞ്ഞി​രാ​മ​നെ ആ​ന കു​ത്തു​ക​യാ​യി​രു​ന്നു. വാ​രി​യെ​ല്ലി​നും കാ​ലി​നും പ​രി​ക്കേ​റ്റ കു​ഞ്ഞി​രാ​മ​നെ മാ​ന​ന്ത​വാ​ടി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി കാ​ട്ടാ​ന വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​മെ​ങ്കി​ലും വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യു​ള്ള ആ​ക്ര​മ​ണം അ​പൂ​ർ​വ​മാ​ണ്. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കിടക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട്ടി​നു​ള്ളി​ൽ പോ​ലും സ​മാ​ധാ​ന​മാ​യി ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്

LEAVE A REPLY

Please enter your comment!
Please enter your name here