ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പന്നികളെ കൊന്നു തുടങ്ങി

0

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തവിഞ്ഞാലിലെ ഫാമില്‍ പന്നികളെ കൊന്നു തുടങ്ങി. ഞായറാഴ്ച രാത്രി പത്ത് മുതല്‍ ഇന്ന് പുലർച്ചെ ആറ് വരെയുള്ള സമയത്ത് 190 പന്നികളെ കൊന്നു.

360 പ​ന്നി​ക​ളാ​ണ് ത​വി​ഞ്ഞാ​ലി​ലെ ഫാ​മി​ല്‍ ഉ​ള്ള​ത്. ശേ​ഷി​ക്കു​ന്ന പ​ന്നി​ക​ളെ ഇ​ന്ന് രാത്രിയോടെ കൊ​ല്ലും. വെ​റ്റി​ന​റി ഡോ​ക്ട​ര്‍​മാ​ര​ങ്ങ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​ത്. ഇ​വ​ര്‍ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

രോ​ഗം​ ബാ​ധി​ച്ചി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സ​ര്‍​വൈ​ല​ന്‍​സ് ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ര്‍ ആ​ര്‍.​ ശ്രീ​ല​ക്ഷ്മി​ക്കാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല. ഉ​ട​മ​ക​ള്‍​ക്ക് എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കു​മെ​ന്നു സ​ബ് ക​ളക്ട​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here