രോഗത്തിന്റെ പേരു പറഞ്ഞു അഴിയെണ്ണുന്നത് ഒഴിവാക്കാൻ ശ്രമിച്ച നടൻ ശ്രീജിത്ത് രവിക്ക് രക്ഷയില്ല; നടനെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു

0

രോഗത്തിന്റെ പേരു പറഞ്ഞു അഴിയെണ്ണുന്നത് ഒഴിവാക്കാൻ ശ്രമിച്ച നടൻ ശ്രീജിത്ത് രവിക്ക് രക്ഷയില്ല. പോക്‌സോ കേസിൽ പ്രതിയായ നടനെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയത് രോഗാവസ്ഥ മൂലമാണെന്ന നടന്റെ വാദവും കോടതി അംഗീകരിച്ചില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടൻ തനിക്ക് രോഗാമാണെന്നും മരുന്നു കഴിക്കാത്തതു മൂലമാണ് നഗ്നത പ്രദർശിപ്പിച്ചതെന്നും വാദിച്ചത്. തനിക്ക് ജാമ്യം നൽകണമെന്നും ശ്രീജിത്ത് രവി വാദിച്ചു. ചില മെഡിക്കൽ രേഖകളും പ്രതി കോടതയിൽ ഹാജരാക്കിയെങ്കിലും ഇപ്പോഴത്തെ നിലയിൽ പ്രതിക്ക് ജാമ്യം നൽകാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു.

പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് നടന് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. താൻ മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്ത് പൊലീസിൽ നൽകിയ മൊഴിയും. എന്നാൽ, ഇത് രക്ഷപെടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്നാണ് പ്രതിയെ റിമാൻഡു ചെയ്തത്.

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

ശ്രീജിത് രവി പരാതിക്കാരായ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്. ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ളാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ഇതിന് ശേഷമാണ് പരാതി നൽകിയത്. കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ പറഞ്ഞു. അതേസമയം ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയും കാര്യങ്ങൽ പരിശോധിച്ചു വരികയാണ്. കേസിന്റെ വിശദാംശങ്ങൾ തേടാൻ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ഇയാൾ സമാനമായ കേസിൽ അറസ്റ്റിലാകുന്നത്. 2017 ൽ പാലക്കാട് വച്ചാണ് ആദ്യ കേസിനാസ്പദമായ സംഭവമുണ്ടായത്. തുടർച്ചയായി ഇയാൾ കുറ്റം ആവർത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ്. അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here