എകെജി സെന്‍ററിന് നേരെ ആക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു

0

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ ആക്രമണം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇനിയും പ്രതിയെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല.

പ്ര​തി സ​ഞ്ച​രി​ച്ച ഡി​യോ സ്കൂ​ട്ട​ർ ഉ​ട​മ​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​ക്കും യാ​തൊ​രു തെ​ളി​വും വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത പോ​ലീ​സി​ന്‍റെ ക​ഴി​വു​കേ​ടി​നെ​തി​രെ പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ പ​രി​ഹ​സി​ക്കു​ക​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്യു​ത്ത​ന​ത് തു​ട​രു​ക​യാ​ണ്.

അ​ക്ര​മി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ കൂ​ടു​ത​ൽ കൃ​ത്യ​ത​യോ​ടെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സി- ​ഡാ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

എ​ന്നാ​ൽ പു​തി​യ ഒ​രു വി​വ​ര​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഡി​സി​ആ​ർ​ബി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ദി​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും കു​ടും​ബ​ത്തെ​യും സ്വ​പ്ന സു​രേ​ഷ് ആ​രോ​പ​ണ​മു​ന​യി​ൽ നി​ർ​ത്തി​യ​പ്പോ​ൾ ശ്ര​ദ്ധ തി​രി​ച്ച് വി​ടാ​ൻ സി​പി​എം ന​ട​ത്തി​യ നാ​ട​ക​മാ​ണ് എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.

അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​ക്കാ​ത്ത​ത് ചൂ​ണ്ടി​കാ​ണി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത് പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​കു​റു​പ്പി​നെ ഇ​തു​വ​രെ​ക്കും പോ​ലീ​സി​ന് പി​ടി​കൂ​ടാ​ൻ ആ​യി​ല്ലെ​ന്ന വി​ചി​ത്ര​വാ​ദ​മാ‌​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here