നോ പാർക്കിങ് ഏരിയയിൽ ഇരുചക്ര വാഹനം പാർക് ചെയ്തയാൾ വെട്ടിലായി

0

നാഗ്പൂർ:നോ പാർക്കിങ് ഏരിയയിൽ ഇരുചക്ര വാഹനം പാർക് ചെയ്തയാൾ വെട്ടിലായി.നാഗ്പൂർ നഗരത്തിലെ സദർ ഏരിയയിലെ അഞ്ജുമാൻ കോംപ്ലക്സിന് സമീപമാണ് സംഭവം.സ്‌കൂട്ടറിനൊപ്പം ഉടമയെയും ക്രെയിനിൽ ട്രാഫിക് പൊലീസ് തൂക്കിയെടുക്കുകയായിരുന്നു.

സ്‌കൂട്ടർ പൊക്കാൻ ട്രാഫിക് വിഭാഗത്തിന്റെ ഹൈഡ്രോളിക് ക്രെയിൻ എത്തിയ ഉടൻ സ്‌കൂട്ടറിൽ ഉടമ കയറിയിരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ താൻ വാഹനം പാർക് ചെയ്തില്ലെന്നും സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നെന്നും ഉടമ പറയുന്നു.

അതേസമയം,ക്രെയിനിൽ തൂങ്ങിക്കിടക്കുന്ന സ്‌കൂട്ടറും അതിന് മുകളിലിരിക്കുന്ന യാത്രികന്റെയും വീഡിയോ വൈറലായി. ഇതോടെ വിശദമായ അന്വേഷണത്തിന് ട്രാഫിക് പൊലീസ് ഉത്തരവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here