സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍

0

സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് പരാതിയില്‍ വീണ ചൂണ്ടിക്കാട്ടി. സിപിഐഎം പതാക കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് വീണയ്‌ക്കെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം വന്നത്.

സിപിഐഎം കൊടി കത്തിച്ച് പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം നടന്നു. അക്രമി സംഘം വീടിന് നേരെ ബിയര്‍ കുപ്പി എറിഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്തകൃഷ്ണന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here