എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുവെന്ന് വിജിലൻസ്

0

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുവെന്ന് വിജിലൻസ്. അധ്യാപക തസ്തികള്‍ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാനേജുമെൻറുകള്‍ കുട്ടികളുടെ കണക്കുകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്കെതിരെ വിദ്യാഭ്യാസവകുപ്പ് നടപടിയും ആരംഭിച്ചു.

എയ‍്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക തസ്തികളിൽ നിയമനം സ്ഥിരപ്പെടുപ്പെടുത്താൻ പൊതുവിദ്യാഭ്യാ ഡയറക്ടറേറ്റിലേയും ജില്ലാ ഓഫീസുകളിലെയും അസി. വിദ്യാഭ്യാസ ഓഫീകളിലെയും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. വിവിധ ഗ്രാൻറുകള്‍ അനുവദിക്കുന്നിനും, അധ്യാപകരുടെ ഇൻഗ്രിമെൻറ് അനുവദിക്കുന്നതിലും കൈക്കൂലിയും പാരിതോഷികവും വാങ്ങുവെന്നും രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓഫീസുകളിൽ വിജിലൻസ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here