എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന്‌ പട്‌നയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ്‌ വിമാനം അടിയന്തരമായി തിരിച്ചിറക്കി

0

എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന്‌ പട്‌നയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ്‌ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണ്‌.
ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30-ന്‌ പട്‌നയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട സ്‌പൈസ്‌ ജെറ്റിന്റെ ബോയിങ്‌ 737-800 വിമാനമാണ്‌ ടേക്ക്‌ഓഫിന്‌ പിന്നാലെ തിരിച്ചിറക്കിയത്‌. വിമാനത്തിന്റെ ഇടതുഭാഗത്തായി തീ കണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. വിമാനത്തില്‍നിന്ന്‌ തീ കണ്ട പ്രദേശവാസികള്‍ വിമാനത്താവള അധികൃതരെ വിവരമറിയിച്ചെന്നും ഉടന്‍തന്നെ വിമാനം തിരിച്ചിറക്കുകയാണ്‌ ചെയ്‌തതെന്നും പട്‌ന ജില്ലാ മജിസ്‌ട്രേറ്റ്‌ പറഞ്ഞു. എന്‍ജിനിലെ ഫാന്‍ ബ്ലേഡുകള്‍ തകര്‍ന്നനിലയിലായിരുന്നു. പക്ഷി ഇടിച്ചതാണ്‌ എന്‍ജിന്‌ തകരാര്‍ സംഭവിക്കാന്‍ കാരണമായതെന്നാണ്‌ സ്‌പൈസ്‌ ജെറ്റിന്റെ വിശദീകരണം. എന്‍ജിനില്‍ പക്ഷി ഇടിച്ചെന്ന സംശയം തോന്നിയതോടെ മുന്‍കരുതലെന്ന നിലയില്‍ ക്യാപ്‌റ്റന്‍ എന്‍ജിന്‍ ഷട്ട്‌ഡൗണ്‍ ചെയ്‌തു വിമാനം തിരിച്ചിറക്കി.
അതേസമയം, ഡല്‍ഹി-ജബല്‍പൂര്‍ സ്‌പൈസ്‌ ജെറ്റ്‌ വിമാനവും അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ പറന്നുയര്‍ന്ന ഉടനെ വിമാനം തിരിച്ചിറക്കിയത്‌. വിമാനം ആറായിരം അടി ഉയര്‍ന്നിട്ടും അതിനനുസരിച്ചുള്ള മര്‍ദ്ദം ഉണ്ടായില്ല. പിന്നാലെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്യാന്‍ കഴിഞ്ഞതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here