മറയൂർ കാന്തല്ലൂരിൽ തോട്ടം സൂപ്പർവൈസറെ വെട്ടിക്കൊന്നു

0

ഇടുക്കി: മറയൂർ കാന്തല്ലൂരിൽ തോട്ടം സൂപ്പർവൈസറെ വെട്ടിക്കൊന്നു. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തല്ലൂർ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കൊലപാതകക്കുറ്റം സമ്മതിച്ചിട്ടുണ്ട്യ

പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് കൊല്ലപ്പെട്ടനിലയിൽ ബെന്നിയുടെ മൃതദേഹം കണ്ടെത്തിയത്. വെട്ടിക്കൊന്നത് താനാണെന്ന് അറസ്റ്റിലായ യുവാവ് സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നൽകുന്നവിവരം. എന്നാൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബെന്നിയെ മർദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് സൂചന. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്. ആനച്ചാൽ സ്വദേശിയായ ബെന്നി ദീർഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തിൽ സൂപ്പർവൈസറായി ജോലിചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here