യുവനടിയെ പീഡിപ്പിച്ചകേസില്‍ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി വീണ്ടും പരിഗണിക്കും

0

യുവനടിയെ പീഡിപ്പിച്ചകേസില്‍ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ വെള്ളിയാഴ്‌ച ഹര്‍ജി പരിഗണനയ്‌ക്കു വന്നപ്പോള്‍ എ.ഡി.ജി.പിയുടെ അസൗകര്യം പരിഗണിച്ചാണു ഇന്നേയ്‌ക്കു മാറ്റിയത്‌. വിജയ്‌ ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ ഇന്നുവരെ തുടരും.
കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടുതവണ വിജയ്‌ ബാബു തന്നെ പീഡിപ്പിച്ചെന്നാണു നടി പരാതി നല്‍കിയത്‌.
ഏപ്രില്‍ 22 നാണു കേസെടുത്തത്‌. ഇതിനു പിന്നാലെ വിജയ്‌ ബാബു ദുബായിലേക്കു കടന്നു. കോടതി അറസ്‌റ്റ്‌ വിലക്കിയതിനെ തുടര്‍ന്നാണു തിരിച്ചെത്തിയത്‌. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടാകും ഇനി നിര്‍ണായകം.

LEAVE A REPLY

Please enter your comment!
Please enter your name here