നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലിരിക്കെ അദ്ധ്യാപിക മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കൂട്ടായ്മ

0

തിരുവല്ല: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലിരിക്കെ അദ്ധ്യാപിക മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കൂട്ടായ്മ.മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോൺ (37) ആണ് മരിച്ചത്.മരണത്തിൽ ദുരൂഹതയാരോപിച്ച് നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് സംബന്ധിച്ച കുറിപ്പും കൂട്ടായ്മ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.

സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം തിരുവല്ല പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ അഭിപ്രായത്തിൽ തിരുവല്ല സ്റ്റേഷനിൽ കോട്ടയം പാസഞ്ചർ മൂവ് ആയപ്പോൾ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടി കയറുന്നത് കണ്ടതായി പറയുന്നുണ്ട്.

ടീച്ചർ കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനിൽ നിന്നും ടീച്ചർ വീഴുന്നത്.. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണെന്നും കൂട്ടായ്മ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ടീച്ചർ സംസാരിച്ചിരുന്നു എന്നും അറിയുന്നു. ഇതൊക്കെ വിശദീകരിച്ചാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പ് ദീപാനിശാന്ത് ഉൾപ്പടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്.കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

കഴിഞ്ഞദിവസം തിരുവല്ല സ്റ്റേഷനിൽ വച്ച് കോട്ടയം പാസഞ്ചറിൽ നിന്ന് ഒരു യാത്രക്കാരി വീഴുകയുണ്ടായി…ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അവർ അല്പം മുൻപ് മരണപ്പെട്ടു.. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല സ്പീഡ് ആയതിനുശേഷം തിരുവല്ല പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നത്.. വർക്കല ജിഎച്ച്എസ് അദ്ധ്യാപിക ആയിരുന്നു…കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ അഭിപ്രായത്തിൽ തിരുവല്ല സ്റ്റേഷനിൽ കോട്ടയം പാസഞ്ചർ മൂവ് ആയപ്പോൾ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടി കയറുന്നത് കണ്ടതായി പറയുന്നുണ്ട്. ടീച്ചർ കമ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കുമായിരുന്നു. അതിന് ശേഷമാണ് ട്രെയിനിൽ നിന്നും ടീച്ചർ വീഴുന്നത്.. കോട്ടയം ഇറങ്ങേണ്ട ആൾ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം വീണത് ദുരൂഹം ആണ്… വീഴുന്നതിന് കുറച്ചു മുൻപ് ബന്ധുക്കളുമായി ടീച്ചർ സംസാരിച്ചിരുന്നു എന്നും അറിയുന്നു.. ഈ കാര്യത്തിൽ വിശദമായ ഒരു അന്വേഷണം റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here