സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ചു പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ചു പ്രതിപക്ഷ നേതാവ്. സോളാർകേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോൾ അനുവദിച്ച സിബിഐ അന്വേഷണം സ്വപ്നയ്ക്ക് കിട്ടുമോയെന്ന് വി ഡി സതീശൻ ചോദിച്ചു. കള്ളക്കടത്ത് കേസും അവർ ഉന്നയിച്ച ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്ന് തെളിവ് സഹിതം സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇ.ഡിക്ക് കള്ളപ്പണ ഇടപാടും മറ്റുമാണ് അന്വേഷിക്കാനാവുക. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും വി.ഡി സതീശൻ പറഞ്ഞു.

സ്വപ്നയുടെ ആരോപണം ഗുരുതരമാണ്. മെന്റർ വിഷയത്തിൽ തെറ്റായ വിവരം സഭയിൽ നൽകിയതിന് മുഖ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുംമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ബാഗ് മറന്ന് വെച്ചില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അത് മാറ്റിപ്പറയേണ്ടിവന്നു. ബാഗുകൾ കൊണ്ടുപോയത് ഒരാളാണ് എന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ അത് മുഖ്യമന്ത്രിയുടെ ബാഗല്ലാതായി മാറുമോയെന്നും വി.ഡി സതീശൻ ചോദിച്ചു.

സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവും സതീശൻ മുന്നോട്ടു വെച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുനന സമയത്ത് ഉയർന്ന ഒരു ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യമറ പരിധിക്കണമെന്ന് പറഞ്ഞയാളാണ് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ. ഇന്നത് അദ്ദേഹത്തിന് നേർക്കുതന്നെ വന്നിരിക്കുയാണ്. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ സഭയിൽ പറഞ്ഞത്, ബാഗേജ് വിമാനത്താവളത്തിലൂടെ കൊണ്ടുപോയത് വ്യക്തിയാണെന്നാണ്. അത് തെറ്റാണ്. മെമൊന്റോ ആയ ആറന്മുളക്കണ്ണാടിയാണ് ബാഗേജിലെങ്കിൽ അത് ഡിപ്‌ളോമാറ്റിക് ബാഗേജ് ആകുന്നതെങ്ങനെ? ആറന്മുള കണ്ണാടിക്ക് അത്ര ഗമയുണ്ടോ? ദുബായിലെത്തുമ്പോൾ കേരള മുഖ്യമന്ത്രിയുടെ ബാഗേജ് ആണെന്ന് പറഞ്ഞാൽ കാര്യമില്ല, ഏതു മുഖ്യമന്ത്രിയെന്ന് അവർ ചോദിക്കും. പക്ഷേ, ദുബായ് കോൺസുലേറ്റിന്റെ അനുമതിയോടെ ഡിപ്‌ളോമാറ്റിക് ചാനലിൽ പോയാൽ അവിടുത്തെ എയർപോർട്ടിൽ ക്‌ളിയർ ചെയ്ത് എടുക്കാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.സ്വർണക്കടത്ത് കേസ് ഇ ഡി മാത്രം അന്വേഷിക്കേണ്ടതില്ലെന്നും, രാജ്യ സുരക്ഷയെ ബാധിക്കുന്നത് അന്വേഷിക്കേണ്ടത് സിബിഐയാണ്.

സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികളെ ആരെയും വിശ്വാസമില്ലെന്നും, സുപ്രീം കോടതി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ഇന്നലെ കടുത്ത ആരോപണങ്ങളാണ് സ്വപ്ന മുഖ്യമന്ത്രിക്കും, കുടുംബത്തിനും സ്വപ്‌ന ഉന്നയിച്ചത്. നിയമവിരുദ്ധമായിട്ടാണ് ഷാർജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here