സിപിഐഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി

0

: സിപിഐഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി. ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസായ പി കൃഷ്ണപ്പിള്ള മന്ദിരത്തിലും തൊട്ടടുത്തുള്ള എസ്എഫ്‌ഐ കൊടിമരത്തിലുമാണ് കരിങ്കൊടി ഉയര്‍ത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ഇതിനെ തുടര്‍ന്ന് സിപിഐഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. കക്കാട് സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here