പാനൂരിലെ ആർഎസ്എസ് – ബിജെപി നേതാവും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന കെ.വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു

0

പാനൂരിലെ ആർഎസ്എസ് – ബിജെപി നേതാവും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന കെ.വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടത് വത്സരാജകുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ എല്ലാ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സബാസ്റ്റ്യനാണ് വെറുതെ വിട്ടത്.

2007 മാർച്ച് നാലിന് രാത്രി പതിനൊന്നരയോടെ പ്രതികൾ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന വത്സ രാജകുറുപ്പിനെ വിളിച്ചുണർത്തി പുറത്തേക്ക് കൊണ്ട്? പോയി തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കേസിന് തുമ്പുണ്ടാക്കാൻ കഴിയാത്തതിനാൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറെ റടുത്ത ശേഷമാണ്പ്രതികളെ കണ്ടെത്തിയത്.

സിപിഎം.പ്രവർത്തകരായ ചമ്പാട് അരയാക്കൂ ലിലെ വരിക്കോളിന്റവിട ഓട്ടക്കകത്ത് കുനിയിൽ വീട്ടിൽ കെ. ഷാജി ടി.പി.കേസിൽ പ്രതിയായ പന്തക്കൽ മലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് ,ചമ്പാട് വി ളാ യിൽ പൊയിൽ വീട്ടിൽ വി.പി.സതീശൻ ചൊക്‌ളി നിടുമ്പ്രത്തെ പടിഞ്ഞാറെ താഴെ കുനിയിൽ കക്കാലൻ വീട്ടിൽ പ്രകാശൻ ചമ്പാട് അരയാക്കൂ ലിലെ സൗപർണ്ണികയിൽ കെ.ശരത് അരയാക്കൂൽ കൂറേറരി വീട്ടിൽ കെ.വി.രാഗേഷ് ചമ്പാട്ടെ എട്ടു വീട്ടിൽ സജീവൻ എന്നിവരാണ് കേസിലെ പ്രതികൾ.

നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് എന്നാൽ. കേസ് വിചാരണ വേളയിൽ ഏക ദൃക്സാക്ഷിയും, അഡ്വ.വത്സരാജ് കുറുപ്പിന്റെ ഭാര്യയുമായിരുന്ന അഡ്വ.ബിന്ദു വിചാരണ കോടതി മുമ്പാകെ മൊഴി മാറ്റിയിരുന്നു.

നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും പരാതിക്കാരി വിചാരണ കോടതി മുമ്പാകെ ഹാജരായി മൊഴി നൽകന്നതിൽ വീഴ്ച വരുത്തുകയും ചെയ്തിരുന്നു.ടി.പി വധക്കേസിലെ പ്രതിയായ കിർമാണി മനോജ് ഈ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിച്ചു വരികയാണ്. സാമ്പത്തിക ഇടപാടിനെ പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here