രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 8,084 കോവിഡ് 19 കേസുകളും 10 മരണവും

0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 8,084 കോവിഡ് 19 കേസുകളും 10 മരണവും. ഇന്നലെ 4,592 പേര്‍ കൂടി രോഗമുക്തരായി.

രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.21% ശതമാനമായും പ്രതിദിന നിരക്ക് 3.24% ആയും ഉയര്‍ന്നു. ഇതുവരെ 5,24,771 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ (ജൂണ്‍ 6-12) 50,000 ഓളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 21-27 ആഴ്ചയ്ക്കു ശേഷം ഇതാദ്യമായാണ് ഇ്രതയും കേസുകള്‍ ഉയരുന്നത്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 90% വര്‍ധനവുണ്ടായി.

മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ 130% വര്‍ധനവുണ്ടായി. കേരളത്തില്‍ 65% വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലുമാണ് രാജ്യത്തെ പുതിയ രോഗികളില്‍ 65 ശതമാനവും. ഡല്‍ഹിയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. 68% കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here