സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. ഇതേത്തുടര്‍ന്നു വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. കേരള-കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്‌.

കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇന്നു തമിഴ്‌നാട്‌ തീരം, തെക്ക്‌ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ്‌ ഓഫ്‌ മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യത.

11 വരെ മധ്യ കിഴക്കന്‍ അറബിക്കടല്‍ തെക്കന്‍ മഹാരാഷ്‌ട്ര, ഗോവ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യത.

നാളെ മുതല്‍ 11 വരെ തെക്കന്‍ കൊങ്കണ്‍ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യത.

മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനത്തിനു പോകരുത്‌.

യെലോ അലര്‍ട്ടുള്ള ജില്ലകള്‍

ഇന്ന്‌: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍.

നാളെ: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌

10-ന്‌: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌

11-ന്‌: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.

LEAVE A REPLY

Please enter your comment!
Please enter your name here