ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിലെ ഗുണ്ടാ ആക്രമണത്തിൽ കേസെടുത്ത് പോലീസ്

0

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിലെ ഗുണ്ടാ ആക്രമണത്തിൽ കേസെടുത്ത് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിനെ തുടർന്നാണ് ഗുണ്ടാസംഘം ഹോംസ്‌റ്റേയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഹോംസ്റ്റേക്കാരും തിരിച്ചടിക്കുകയായിരുന്നു.

ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേയിലെ ഗുണ്ടാ ആക്രമണത്തിൽ കേസെടുത്ത് പോലീസ് 1

ഇരുകൂട്ടർക്കുമെതിരേ സംഭവത്തിൽ കേസെടുക്കുമെന്നും കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. വ്യക്തമാക്കി. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോർട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. സൈക്കിൾ വാടകയ്ക്ക് എടുക്കാൻ ഏതാനും പെൺകുട്ടികൾ ഹോംസ്‌റ്റേയിൽ എത്തിയിരുന്നു.

ഈ സമയത്ത് സമീപത്തെ ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ യുവാക്കൾ പെൺകുട്ടികളെ ശല്യംചെയ്തു. ഇതിനെ ഹോംസ്‌റ്റേ നടത്തിപ്പുകാർ ചോദ്യംചെയ്തതോടെ യുവാക്കൾ മട്ടാഞ്ചേരിയിൽനിന്ന് കൂടുതൽപേരെ വിളിച്ചുവരുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഹോംസ്‌റ്റേയിൽ അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം സ്ഥാപനം അടിച്ചുതകർത്തു. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here