മലപ്പുറത്തെ ‘തുക്കുടു’ ഓട്ടോ മോട്ടോർ വാഹന വകുപ്പ് പൊക്കി

0

മലപ്പുറം: നിരത്തിലെ കൗതുക വണ്ടിയെ പൊക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. രജിസ്ട്രേഷൻ ചെയ്യേണ്ട വാഹനം ഒരുവർഷമായിട്ടും രജിസ്ട്രേഷൻ ചെയ്യാതെയും , ഇൻഷുറൻസ് ഇല്ലാതെയും നിരത്തിലിറക്കിയതിനാ ‘തുക്കുടു’ ഓട്ടോ (ഇലക്ട്രിക്- റിക്ഷ) ഉദ്യോഗസ്ഥർ പൊക്കിയത്. ആർടിഒ കെ കെ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി കഞ്ഞിപ്പുര വെച്ച് എ എം വിഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തിൽ പൊക്കിയത്.

ഡൽഹിയിൽ നിന്ന് ഒരു വർഷം മുമ്പാണ് കഞ്ഞിപ്പുര സ്വദേശി ഈ വാഹനം കേരളത്തിലെത്തിച്ചത്. രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ട വാഹനമായിരുന്നു ഇത് എന്നാൽ ഒരു വർഷത്തിലധികമായിട്ടും രജിസ്ട്രേഷൻ ചെയ്യാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിടിച്ചത്. അതേ സമയം ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾ സൂക്ഷിക്കുക., കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിന്നാലെയുണ്ട്.

അവധിദിവസങ്ങളിലും, രാത്രി സമയങ്ങളിലും ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ യാണ് കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് രംഗത്തെത്തിയത്. രാത്രി സമയങ്ങളിൽ ട്രിപ്പ് മുടക്കുന്നത് മൂലം നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. അവധിദിവസങ്ങളിലും, ഉച്ച സമയങ്ങളിലും ഇത്തരത്തിൽ ബസുകൾ ട്രിപ്പ് മുടക്കുന്നത് മൂലവും യാത്രക്കാർ പ്രയാസപ്പെടുന്ന പതിവാണ്.

ഇതിനെത്തുടർന്നാണ് മലപ്പുറം ജില്ലാ ആർടിഒ കെ കെ സുരേഷ് കുമാറിന്റെ നിർദ്ദേശം പ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് പരിശോധനയിൽ 12 ബസുകൾക്കെതിരെ എതിരെ നടപടിയെടുത്തു. 65000 രൂപ പിഴ ഈടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here