ജെഡിഎസിൽ എൽജെഡി ലയിക്കും. ലയനം സംബന്ധിച്ച് ധാരണയായെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ അറിയിച്ചു

0

ജെഡിഎസിൽ എൽജെഡി ലയിക്കും. ലയനം സംബന്ധിച്ച് ധാരണയായെന്ന് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ അറിയിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചു. ഭാരവാഹിത്വം തുല്യമായി വീതിച്ചുനല്‍കും.

കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന​സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​രു​പാ​ര്‍​ട്ടി​ക​ളും ഒ​ന്നി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മാ​ത്യു ടി.​തോ​മ​സ് പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. ഏ​ഴ് ജി​ല്ലാ​ക​മ്മി​റ്റി​ക​ള്‍ എ​ല്‍​ജെ​ഡി​യ്ക്കും ഏ​ഴെ​ണ്ണം ജെ​ഡി​എ​സി​നും ല​ഭി​ക്കും.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം​വ​ച്ചാ​ണ് ല​യി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്ന് ശ്രേ​യാം​സ്കു​മാ​ർ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ലെ വി​യോ​ജി​പ്പു​ക​ള്‍ പ​രി​ഹ​രി​ച്ചു. സ്ഥാ​ന​ങ്ങ​ള​ല്ല, പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യാ​ണ് പ്ര​ധാ​നം. പാ​ര്‍​ട്ടി​യി​ല്‍ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ര്‍​ക്ക​ങ്ങ​ളി​ല്ല. ല​യ​ന​സ​മ്മേ​ള​നം ഉ​ട​ന്‍ ന​ട​ത്തു​മെ​ന്നും ശ്രേ​യാം​സ്കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 13വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് എ​ല്‍​ജെ​ഡി ജെ​ഡി​എ​സി​ല്‍ തി​രി​കെ​യെ​ത്തു​ന്ന​ത്

LEAVE A REPLY

Please enter your comment!
Please enter your name here