കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്നു മുതല്‍ നല്‍കും

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്നു മുതല്‍ നല്‍കും. ഇതു സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നാളെ മുതലായിരിക്കും ശമ്പളം ലഭിക്കുക. ഘട്ടംഘട്ടമായിട്ടായിരിക്കും മേയ് മാസത്തെ ശമ്പളം വിതരണം ചെയ്യുക എന്നാണ് സൂചന.

ശമ്പളവിതരണം പൂര്‍ത്തിയാക്കുന്നതിനായി 35 കോടി രൂപ കൂടി വേണമെന്ന് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശമ്പള പ്രശ്‌നത്തില്‍ സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. സിഐടിയു ഓഫീസ് വളഞ്ഞ് ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശമ്പളവിതരണം നടത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here