മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയാറല്ല, തന്നെത്തന്നെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഗുജറാത്തിലെ 24 കാരിയായ യുവതി ക്ഷമാ ബിന്ദു

0

അഹമ്മദാബാദ്: മറ്റൊരാളെ വിവാഹം കഴിക്കാന്‍ തയാറല്ല, തന്നെത്തന്നെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഗുജറാത്തിലെ 24 കാരിയായ യുവതി ക്ഷമാ ബിന്ദു. ജൂണ്‍ 11 നാണ് ഗൃജറാത്തിലെ ആദ്യത്തെ സോളോഗമി. വധുവാകാനുളള ആഗ്രഹം കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നും യുവതി പറയുന്നു. പരമ്പരാഗത രീതിയില്‍ നടക്കുന്ന ചടങ്ങിന് വീട്ടുകാരുടെ അനുഗ്രഹവും ആശിര്‍വാദവും ഉണ്ടാവുമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ മുമ്പ് ഇത്തരത്തിലുളള വിവാഹങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വോഷിച്ചെങ്കിലും കണ്ടെത്താന്‍കഴിഞ്ഞില്ലെന്നും, അതിനാല്‍ ആത്മസ്‌നേഹത്തിന്റെ ആദ്യ മാതൃക താന്‍ സൃഷ്ടിക്കാനൊരുങ്ങുകയാണെന്നും അവര്‍ പറഞ്ഞു. വിവാഹം കഴിക്കുന്നുവെങ്കില്‍ അത് നമ്മള്‍ ഏറ്റവും സ്‌നേഹിക്കുന്ന വ്യക്തിയാവണം എന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നെ തന്നെയാണ് ഞാന്‍ ഈ ലോകത്ത് ഏറ്റവും കുടുതല്‍ സ്‌നേഹിക്കുന്നന്നത്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത് യുവതി കൂട്ടിച്ചേര്‍ത്തു.

കൂടാതെ വിവാഹം എവിടെ വെച്ച് നടത്തണെമന്നും എങ്ങനെ നടത്തണമെന്നും , മധുവിധു എവിടേക്ക് പോകണമെന്നുമെല്ലാം തീരുമാനിച്ചിരിക്കുകയാണ് യുവതി. ഗോത്രയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ അവര്‍ ആഗ്രഹിക്കുന്നത്. ഇതിനായി അപേക്ഷയും നല്‍കിക്കഴിഞ്ഞു. അനുമതി ലഭിക്കുമെന്നാണ് യുവതിയുടെ പ്രതീക്ഷ. വിവാഹ ശേഷം മധുവിധു യാത്രയ്ക്കായി ഗോവയിലേക്ക് പോകുമെന്നും ക്ഷമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here