നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0

നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് ചന്ദ്രശേഖരൻ (25) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെകാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ഹിൽപ്പാലസ് പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 50 പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 35 പേരെ നാടുകടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here