കണ്ണൂർ ജില്ലയിൽ കെ റെയിൽ വിരുദ്ധസമിതി ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നു

0

കണ്ണൂർ ജില്ലയിൽ കെ റെയിൽ വിരുദ്ധസമിതി ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സിൽവർ ലൈൻ പദ്ധതി സമ്പൂർണമായും പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കണം എന്നുള്ള ആഹ്വാനത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. സമരം ചെയ്തവർക്കെതിരെ ഉള്ള കേസ് പിൻവലിക്കണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നു. നാളെ 22 ജൂൺ ബുധനാഴ്ച രാവിലെ 10ന് കണ്ണൂർ കലക്ടറേറ്റിലേക്ക് കെ റെയിൽ വിരുദ്ധസമിതി മാർച്ച് നടത്തും. പാർട്ടി ഭേദമന്യേ ആളുകൾ കെ റെയിൽ വിരുദ്ധ സമിതിക്ക് ഒപ്പം ചേർന്നിട്ടുണ്ട്.

നാളെ നടത്തുന്ന കലക്ടറേറ്റ് മാർച്ച് ശ്രീ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അഡ്വക്കേറ്റ് പി സി വിവേക്, എ പി ബദറുദ്ദീൻ, പി ടി മാത്യു, എൻ ഹരിദാസൻ എന്നിങ്ങനെ നിരവധി പ്രമുഖർ മാർച്ചിൽ പങ്കെടുക്കും.

സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടല് മായി ബന്ധപ്പെട്ട കണ്ണൂർ ജില്ലയിൽ വ്യാപക പ്രതിഷേധം ഇതിനു മുന്നേ ഉയർന്നിരുന്നു. കണ്ണൂർ ചാലയിൽ കെ റെയിൽ വിരുദ്ധ സമിതി പദ്ധതിക്കായി ഇട്ട കല്ലുകൾ പിഴുതു മാറ്റിയത് വാർത്തയായിരുന്നു. കണ്ണൂർ ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിലുള്ള പ്രവർത്തികൾ ശക്തമായി തുടരുകയും ചെയ്തിരുന്നു. ഇതിൽ പലർക്കും ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്.

സിൽവർലൈൻ പോലൊരു പദ്ധതിയുമായി സർക്കാർ വീണ്ടും മുന്നോട്ട് പോകാൻ പോകുന്നു എന്നുള്ള ഘട്ടത്തിലാണ് വീണ്ടും കെ റെയിൽ വിരുദ്ധസമിതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന വണ്ണം ആണ് കണ്ണൂർ ജില്ലയിൽ കളക്ടറേറ്റിലേക്ക്ക്കുള്ള മാർച്ച് ഇവർ നടത്തുന്നത്. വരുംദിവസങ്ങളിൽ ഇതിലും ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്നും ഇവർ വിരുദ്ധസമിതി പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here