കാൻസർരോ​ഗിയായ വയോധികനെയും ചെറുമക്കളേയും ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ 

0

തിരുവനന്തപുരം: കാൻസർ രോ​ഗിയായ 73 വയസുകാരനേയും ചെറുമക്കളേയും കെഎസ്ആർടിസി ബസിൽ നിന്നും  ഇറക്കവിട്ട സംഭവത്തിൽ നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിൻസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. മേയ് 23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 73 വയസുള്ള കാൻസർ രോഗിയെയും 13, 7 വയസുള്ള കൊച്ചുമക്കളെയുമാണ് വാഹനത്തിൽ നിന്നും ഇറക്കി വിട്ടത്. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നി‍ര്‍വഹിക്കുന്നതിന് വേണ്ടി കണ്ടക്ടർ ബസ് നിർത്തി സൗകര്യം ചെയ്യാതെ ബസിൽ നിന്നും ഇറക്കി വിട്ടുകയായിരുന്നു.
മാധ്യമ വാർത്തകളെ തുടർന്ന് കെഎസ്ആ‍ര്‍ടിസി  തൊടുപുഴ സ്ക്വാഡ് ഇൻസ്പെക്ട‍ര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദീർഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരി​ഗണന നൽകാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെയും ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വം  ഇല്ലായ്മയും,  കൃത്യ നിർവ്വഹണത്തിലെ ​ഗുരുതര വീഴ്ചയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here