അപ്രതീക്ഷിതമായ പരാജയം നേരിടേണ്ടി വന്നപ്പോൾ മാസങ്ങളോളം വീട്ടിനുള്ളിൽ വിഷാദ വൃത്തത്തിൽ പെട്ടുപോയ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമല്ല ഇടതുപക്ഷത്തിന്റേതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എം.പി പറഞ്ഞു.

0

അമ്പലപ്പുഴ: അപ്രതീക്ഷിതമായ പരാജയം നേരിടേണ്ടി വന്നപ്പോൾ മാസങ്ങളോളം വീട്ടിനുള്ളിൽ വിഷാദ വൃത്തത്തിൽ പെട്ടുപോയ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമല്ല ഇടതുപക്ഷത്തിന്റേതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എം.പി പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറാം വർഷത്തിലേക്ക് കടന്ന, ഡി.വൈ.എഫ്.ഐ യുടെ ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹിം. തൃക്കാക്കരയി​ലെ തി​രഞ്ഞെടുപ്പു ഫലം പ്രതീക്ഷിച്ചതല്ല. വിഷമിപ്പിക്കുന്നതുമാണ്.ഒരു പരാജയത്തിലും തകർന്നു പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയമെന്നും പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കുമെന്നും റഹിം പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവൽ അദ്ധ്യക്ഷനായി.

ജനവിധി മനസ്സിലാക്കി പ്രവർത്തിക്കണമെന്നാണ് ഇടത് പക്ഷത്തോട് പറയാനുള്ളതെന്ന് വി ഡി സതീശന്‍

തൃക്കാക്കര: ജനവിധി മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് ഇടത് പക്ഷത്തോട് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനവികാരം മനസ്സിലാക്കാതെയാണ് മുന്നോട്ട് പോകാന്‍ അവര്‍ ഇനിയും കരുതുന്നതെങ്കില്‍ തൃക്കാക്കരയിലേതുപോലുള്ള ആഘാതം ഇനിയും എല്‍ഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ഇതെല്ലാം മനസ്സിലാക്കി നന്നാവണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി ഡി സതീശന്റെ വാക്കുകള്‍:

ജനവിധി എന്താണെന്ന് മനസ്സലാക്കി പ്രവര്‍ത്തിക്കണം എന്നാണ് ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത്. അവരത് മനസ്സിലാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. ഇനിയും അങ്ങനെയാണ് മുന്നോട്ട് പോകാനാണ് അവര്‍ കരുതുന്നതെങ്കില്‍ ഇതുപോലുള്ള ആഘാതം ഇനിയും അവര്‍ക്ക് ഉണ്ടാകും. അവര്‍ മനസ്സിലാക്കി നന്നാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെല്ലോ. എല്ലാവരുടെ വോട്ടും കിട്ടിക്കാണും. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ടെല്ലോ. സിപിഐഎം വോട്ട് കിട്ടിയതിന്റെ തെളിവ് തരാം. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയിട്ടുണ്ട്, ബിജെപിയുടെ വോട്ട് കിട്ടിയിട്ടുണ്ട്, കഴിഞ്ഞ പ്രവാശ്യം ട്വന്റി ട്വന്റിക്ക് ചെയ്ത വോട്ട് കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ 25,000 വോട്ടിന് ജയിക്കുമോ. 25,000 വോട്ടിന് ജയിക്കാനുള്ള ശക്തിയൊന്നും ആ മണ്ഡലത്തില്‍ ഞങ്ങള്‍ക്കില്ല.

പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യുഡിഎഫ് പ്രവര്‍ത്തനത്തിനും തൃക്കാക്കര വിജയം കൂടുതല്‍ ഊര്‍ജ്ജം പകരും. കൂടുതല്‍ ശ്രദ്ധയോടുകൂടി, ചിട്ടയോടുകൂടി, ഭംഗിയാക്കി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകും. സര്‍ക്കാരിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ജനകീയമായ ഏത് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയാലും ഞങ്ങല്‍ കൂടെയുണ്ടാകും. ജനവിരുദ്ധമായ കെ റെയിലുപോലെ ഏത് പദ്ധതിയുമായും സര്‍ക്കാര്‍ മുന്നോട്ട് പോയാലും അതിനെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കും. ആ ഉറച്ച നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്.

സാമൂഹികാന്തരീക്ഷം കലുഷിതമാണ്. വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഒരു സാഹചര്യം കേരളത്തിലെ സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറണം. എല്ലാ വര്‍ഗീയ ശക്തികളേയും ഓരേപോലെ നേരിടാനുള്ള കരുത്ത് സര്‍ക്കാര്‍ കാണിക്കണം. സര്‍ക്കാരിന്റെ ദൗര്‍ബല്യത്തിന്റെ മറവിലാണ് ഇത്തരം ശക്തികള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നത്. അവരെ ചെറുക്കാന്‍ യുഡിഎഫ് മുന്‍ നിരയില്‍ ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here