കാലടിയിൽ പെരുമ്പാവൂർ റോഡരികിലെ നടപ്പാതയിലെ സ്റ്റീൽ കൈവരികൾ മുറിച്ചുമാറ്റി. ഞായർ രാത്രിയാണ് സംഭവം. 15 മീറ്റർ നീളത്തിൽ കമ്പി മുറിച്ച് തൊട്ടടുത്ത കെട്ടിടത്തിന്റെ ഭിത്തിയിൽ ചാരിവച്ചിട്ടുണ്ട്.
മുറിച്ചുമാറ്റിയ കമ്പിയുടെ അടിവശം നടപ്പാതയിൽ പൊങ്ങിനിൽക്കുന്നത് കാൽനടക്കാർക്ക് അപകടഭീഷണിയായിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് എം പി ആന്റണി പറഞ്ഞു. എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി എട്ട് കോടി രൂപ ഫണ്ടിൽ പട്ടണം സൗന്ദര്യവൽക്കരിച്ചപ്പോഴാണ് സ്റ്റീൽ കൈവരികൾ പിടിപ്പിച്ചത്.കാലടി സ്തൂപത്തിനുമുന്നിൽ സ്ഥാപിച്ചിരിന്ന സ്റ്റീൽ കമ്പികൾ കഴിഞ്ഞ ജനുവരിയിൽ മുറിച്ചുമാറ്റിയിരുന്നു