വൃക്ക അടങ്ങിയ കോൾഡ് ബോക്സുമായി ആംബുലൻസിൽ നിന്നു ഡോക്ടർമാർ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അവരുടെ കയ്യിൽ നിന്നു രണ്ടു പേർ പെട്ടി തട്ടിയെടുത്തു; മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി

0

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവ മാറ്റത്തിനായി എത്തിച്ച വൃക്ക അടങ്ങിയ കോൾഡ് ബോക്സ് 2 പേർ തട്ടിയെടുത്തെന്ന് ആരോപിച്ച് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആണ് പരാതി നൽകിയത്.

വൃക്ക അടങ്ങിയ കോൾഡ് ബോക്സുമായി ആംബുലൻസിൽ നിന്നു ഡോക്ടർമാർ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അവരുടെ കയ്യിൽ നിന്നു രണ്ടു പേർ പെട്ടി തട്ടിയെടുത്തു. തുടർന്ന് ആശുപത്രിയിൽ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരിച്ചു. ആകെ 8 ഓപ്പറേഷൻ യൂണിറ്റുകൾ ഉള്ള ബ്ലോക്കിൽ വൃക്ക കൊണ്ടു പോകേണ്ടത് എവിടേക്കെന്ന് അറിവില്ലാതെ, അടച്ചിട്ടിരുന്ന ഓപ്പറേഷൻ യൂണിറ്റിനു മുൻപിൽ പോയി നിന്നു വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ആശുപത്രിക്ക് ചീത്തപ്പേര് ഉണ്ടാക്കാനായി ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സ്ഥാപനത്തെ താറടിച്ചു കാണിക്കാനായി ആരുടെയൊക്കെയോ താൽപര്യ പ്രകാരമായിരുന്നു ഇവരുടെ പ്രവൃത്തിയെന്നും പരാതിയിൽ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here