ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുതിയ വിമാന സർവീസ് തുടങ്ങുന്നു

0

തിരുവനന്തപുരം∙ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുതിയ വിമാന സർവീസ് തുടങ്ങുന്നു. ഇൻഡിഗോയുടെ പുതിയ സർവീസ് ജൂണ്‍ 16ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സർവീസ്. രാവിലെ 5ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര തുടങ്ങുന്ന സർവീസ് മുംബൈ വഴി 9.10ന് അഹമ്മദാബാദിൽ എത്തും. തിരികെ വൈകിട്ട് 5.25ന് തിരിച്ച് രാത്രി 9.35ന് തിരുവനന്തപുരത്ത് എത്തും.
നേരത്തേ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്ന് വിമാനം മാറിക്കയറിയാണ് യാത്രക്കാർ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. യാത്രാസമയം ആറു മണിക്കൂറിൽനിന്ന് നാലു മണിക്കൂർ ആയി കുറയും. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഗുജറാത്തിലേക്കും ഗുജറാത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും. തിരുവനന്തപുരത്തു നിന്ന് അഹമ്മദാബാദിലേക്കുള്ള നോൺ സ്റ്റോപ്പ് സർവീസും പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here