ആലപ്പുഴ നഗരത്തിൽ നിന്ന് വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികുടി

0

ആലപ്പുഴ നഗരത്തിൽ നിന്ന് വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികുടി
ആലപ്പുഴ കളർകോട് ഇരവുകാട് നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിവിധയിനം മാരകായുധങ്ങളും ലഹരിവസ്തുക്കളും ബോബ് നിർമ്മാണ സാമഗ്രികളും നാടൻ ഗുണ്ടുകളും കണ്ടെടുത്തത്. ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് കൊട്ടേഷൻ സംഘങ്ങൾ ലഹരി വ്യാപാരം സുലഭമായി നടത്തുന്നുവെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജെയ്ദേവ് IPS ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ നർക്കോട്ടിക് സെൽ Dysp M K ബിനു കുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ Dysp ജയരാജിന്റെയും നേതൃത്വത്തിലുള്ള I SHO അരുൺകുമാറുംസൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ രഞ്ചിത്ത് -27 , S/o ബേബി, ത്രീമുർത്തി ഭവനം, ഇരവുകാട് , കളർകോട് എന്നയാളുടെ വീട്ടിൽ പോലിസ് പാർട്ടി എത്തിയ സമയം ഇ യാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ഇയാളുടെ സുഹൃത്തുക്കളായ അജിത്ത്- 30, S/o മോഹനൻ , കണ്ടത്തിൽ വിട്. കുതിരപന്തി . ആലപ്പുഴ …. ., ദീപക്ക് – 28, S/o ഹരികുമാർ , തുണ്ടിൽ, കാക്കനാട് , എറണാകുളം എന്നിവരെ പിടികുടി ചോദ്യം ചെയ്തതിലും വീട്ടിൽ നടത്തിയ പരിശോധനയിലും 15 gm MDMA , 300 gm ഗഞ്ചാവും 100-ൽ പരം ലഹരി ഗുളികകളും 8 ഓളം വിവിധയിനം വാളും , 6 പലയിനം കത്തികളും 2 മഴു പോലീസ് ഉപയോഗിക്കുന്ന Handcuff , സൈക്കിൾ ചെയിൻ, റിംഗ് സ്പാർ,ബോബ് നിർമ്മാണ സാമഗ്രികൾ , നാടൻ ഗുണ്ട് . തുടങ്ങിയ മാരകായുധങ്ങൾ കണ്ടെടുത്തു. മയക്ക് ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുന്നതിനായി സ്വന്തമായി സീലും ലറ്റർ പേഡും ഇവിടെ നിന്ന് കണ്ടെടുത്തു രഞ്ചിത്തിന് നിരവധി അടിപിടി കേസുകളും , ആമ്പലപ്പുഴ സ്റ്റേഷനിൽ Ndps കേസും നിലവിലുണ്ട്. ഇയാളുടെ വിട് ഗുണ്ടകളുടെ വിഹാരകേന്ദ്രമായി മാറി കൊണ്ടിരിക്കുകയായിരുന്നു . മയക്ക് മരുന്ന് വാങ്ങുന്നതിന് സ്കൂൾ , കോളേജ് കുട്ടികൾ ഇവിടെ നിത്യ സന്ദർശകരായിരുന്നു . കുട്ടികൾക്ക് വേണ്ടിയാണ് ഇയാൾ വിവിധയിനം മയക്കുമരുന്നുകൾ വീട്ടിൽ ശേഖരിച്ചിരുന്നത് . പിടികൂടിയ സുഹൃത്തുകൾ ഇയാളുടെ കച്ചവട സഹായികൾ ആയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലായിടത്തും ഗുണ്ടാ, കൊട്ടേഷൻ സംഘങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം മയക്ക്മരുന്ന് വ്യപാരമായി മറിയിട്ടുണ്ട്. ചെറിയ കച്ചടത്തിൽ തന്നെ വലിയ സമ്പത്തിക ലാഭം ലഭിക്കുമെന്നതാണ് കൊട്ടേഷൻ ടീമുകൾ മയക്ക് മരുന്ന് വ്യാപരത്തിലേയ്ക്ക് ഇവർ തിരിയുന്നത്. 2000 കാലഘട്ടത്തിൽ നഗരത്തിന്റെ പേടി സ്വപ്നമായിരുന്നു ഇരവുകാട് എന്നാൽ പോലീസിന്റെ നിരന്തര ശ്രമഭലമായാണ് ഇവിടം ശാന്തമായത്. ഇവർ ഇവിടെ ആയുധം ശേഖരിച്ചത് നഗരം കേന്ദ്രീകരിച്ച് ആക്രാമണം നടത്താനാന്നോ എന്ന് പോലീസ് പരിശോധിച്ചു വരുന്നു. ഇവിടെയുള്ള കൊട്ടേഷൻ, ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനും ലഹരി ഇടപാടുകൾ കണ്ടെത്തുന്നത്തിനും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് പ്രത്യേഗ നിർദ്ദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. C | അരുൺ കുമാർ, SI റെജിരാജ്, S I ബാലസുബ്രമണ്യം , നെവിൻ , മോഹൻകുമാർ , മനോജ്കൃഷ്ണൻ , CP O മാരായ ബിനുകുമാർ , വിപിൻദാസ് , ദീപു, തോമസ്, ചിക്കു ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ASI ജാക്സൺ, SCPO ഉല്ലാസ്, Cpo എബി തോമസ് , പ്രവിഷ് എന്നിവരാണ് റൈഡിൽ പങ്കെടുത്തത്.

ആലപ്പുഴ നഗരത്തിൽ നിന്ന് വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികുടി 1
ആലപ്പുഴ നഗരത്തിൽ നിന്ന് വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികുടി 2
ആലപ്പുഴ നഗരത്തിൽ നിന്ന് വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികുടി 3
ആലപ്പുഴ നഗരത്തിൽ നിന്ന് വൻ ആയുധശേഖരവും വിവിധയിനം ലഹരി വസ്തുക്കളും പിടികുടി 4

LEAVE A REPLY

Please enter your comment!
Please enter your name here