പുന്നയിൽ പാചക വാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

0

പുന്നയിൽ പാചക വാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ വീട്ടമ്മ കോഴിത്തറ പുതുവീട്ടിൽ സുലൈമാന്റെ ഭാര്യ റസിയ (51) മരിച്ചു. ബുധനാഴ്ച രാവിലെ ആറോടെ അടുക്കളയിലെ വൈദ്യുത സ്വിച്ച് അമർത്തിയതോടെ വലിയ ശബ്ദത്തോടെ തീ പിടിക്കുകയായിരുന്നു.

സ്റ്റൗവിന്റെ ബർണർ ചോർന്നു രാത്രി മുഴുവൻ പാചകവാതകം തങ്ങിനിൽക്കുകയായിരുന്നെന്നു കരുതുന്നു. ശരീരം മുഴുവൻ പൊള്ളലേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.

ഭർത്താവ് സുലൈമാനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല. ഇവർ രണ്ടുപേരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. തീ പടർന്നതിനൊപ്പം ജനൽ ചില്ലുകളും പൊട്ടിത്തെറിച്ചു. മക്കൾ: സഫിയ, റഹീന. മരുമക്കൾ: ആഷിഖ്, സൈഫു

LEAVE A REPLY

Please enter your comment!
Please enter your name here