എസ്എസ്എൽസിക്ക് 99.26 ശതമാനം വിജയം; 44363 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്; എസ്എസ്എൽസി ഫലം അറിയാം..

0

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 99 .26 ശതമാനമാണ് വിജയം. 44363 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിജയശതമാനത്തിൽ നേരിയ കുറവുണ്ട്.

മൂന്നു മണിക്ക് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. നാലു മണിയോടെ വെബ്‌സൈറ്റുകളിലും ആപ്പിലും ഫലം ലഭിക്കും.

2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പിആർഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

എസ്എസ്എൽസി (എച്ച്‌ഐ) ഫലം http://sslchiexam.kerala.gov.in ലും റ്റിഎച്ച്എസ്എൽസി (എച്ച്‌ഐ) ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.
ഈ വർഷത്തെ എസ്എസ്എൽസി ഫലം ‘പിആർ ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാനുള്ള സംവിധാനം ഒരുക്കിയതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പിആർഡി ലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്എസ്എൽസി ഫലമറിയാൻ സാധിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ആണ് ‘സഫലം 2022’ മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ഫലത്തിന് പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള ഫലം അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here