ഉമാ തോമസ് ദൈവനാമത്തിൽ നിയമസഭാംഗമായി
സത്യപ്രതിജ്ഞ ചെയ്തു

0

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ മന്ദിരത്തിൽ സ്പീക്കർ എം.ബി രാജേഷിന് മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. 

ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉമ തോമസ് പങ്കെടുക്കും. പിടി തോമസിന്റെ നിലപാടുകൾ പിന്തുടരുമെന്ന് സത്യപ്രതിജ്ഞ്ക്ക് ശേഷം ഉമ തോമസ് പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകും. ജനങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ച് മുന്നോട്ട് പ്രവർത്തിക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിനേയും ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനേയും തോൽപ്പിച്ചാണ് ഉമ നിയമസഭാംഗമായത്.

LEAVE A REPLY

Please enter your comment!
Please enter your name here