സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 50 ശതമാനം വർധന

0

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ 50 ശതമാനം വർധന. 2021ൽ നിക്ഷേപം 30,500 കോടിയായി ഉയർന്നു. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത്.

ഇ​ന്ത്യ ആ​സ്ഥാ​ന​മാ​യു​ള്ള ശാ​ഖ​ക​ൾ വ​ഴി​യും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യു​മു​ള്ള വ്യ​ക്തി​ക​ളു​ടേ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ്വി​സ് ബാ​ങ്ക് നി​ക്ഷേ​പം 3.83 ബി​ല്യ​ൺ സ്വി​സ് ഫ്രാ​ങ്കാ​യി കു​തി​ച്ചു​യ​ർ​ന്നു. സ്വി​റ്റ്സ​ർ​ല​ൻ​ഡ് സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ള്ള​ത്.

2020 അ​വ​സാ​ന​ത്തോ​ടെ 20,700 കോ​ടി​യാ​യി​രു​ന്നു സ്വി​സ് ബാ​ങ്കു​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ ഇ​ട​പാ​ടു​കാ​രു​ടെ മൊ​ത്തം നി​ക്ഷേ​പം. ഇ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും വ​ർ​ധി​ച്ചു. ഇ​ന്ത്യ​ക്കാ​രു​ടെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​വും ഏ​ഴ് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 4,800 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ടി​വി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു കു​തി​പ്പ്.

സ്വി​സ് ബാ​ങ്കു​ക​ളി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഒ​ന്നാം മോ​ദി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​ഖ്യാ​പ​നം ര​ണ്ടാം മോ​ദി സ​ർ​ക്കാ​രും തൊ​ടാ​തെ മാ​റ്റി​വ​ച്ച​പ്പോ​ൾ ഇ​ന്ത്യ​ക്കാ​രു​ടെ സ്വി​സ് ബാ​ങ്ക് നി​ക്ഷേ​പം കു​തി​ച്ചു​യ​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here