‘ജോ ജോസഫിനെ കുറച്ചു കാണുന്നില്ല’, ശക്തമായി പോരാടാൻ തന്നെയാണ് തീരുമാനമെന്ന് ഉമാ തോമസ്; എതിരെ മത്സരിക്കുന്നവരോട് എല്ലാ ബഹുമാനവുമുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി

0

കൊച്ചി: തൃക്കാക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഡോക്ടർ ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഉമാ തോമസ്. ജോ ജോസഫിനെ കുറച്ചു കാണുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ ശക്തമായി പോരാടാൻ തന്നെയാണ് തീരുമാനമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. എൽഡിഎഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമാണെന്നാണ് താൻ കരുതുന്നതെന്നും സ്ഥാനാർത്ഥി ആരായാലും മുന്നോട്ട് ഒരുമിച്ച് നിന്നു പ്രവർത്തിക്കുമെന്നും എതിരെ മത്സരിക്കുന്നവരോട് എല്ലാ ബഹുമാനവുമുണ്ടെന്നും ഉമാ തോമസ് കൂട്ടി ചേർത്തു.

അതേസമയം ചുവരെഴുത്തുകൾ മായ്ക്കുന്നു, പോസ്റ്ററുകൾ പിൻവലിപ്പിക്കുന്നു നിാളിതുവരെ കാണാത്ത നാടകീയമായ സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇക്കുറി ഇടതുപക്ഷം തൃക്കാക്കരയിൽ നടത്തിയിരിക്കുന്നത്. അരുണ്‍കുമാറിനെ രംഗത്തിറക്കി ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാമെന്നായിരുന്നു ഇന്നലെ വരെ സിപിഎം കണക്ക് കൂട്ടിയിരുന്നത്. എന്നാൽ ഉമ തോമസ് മത്സരിക്കുമ്പോൾ പിടി തോമസിന് എതിരായ സാമുദായിക വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന പൊതുസമ്മതൻ വേണമെന്ന ചർച്ചകൾ ഉയർന്നതോടെ തീരുമാനങഅങളിൽ മാറ്റം വരുകയായിരുന്നു.

ഇതിനിടിയിൽ അരുണ്‍ കുമാറിന്‍റെ പേര് ചോർന്നതും പാർട്ടിക്ക് തലവേദനയായി. രാവിലെ ഇടതുമുന്നണി യോഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും സ്ഥാനാർത്ഥിയെ തേടിയുള്ള അന്വേഷണം ഉച്ചക്ക് രണ്ട് മണി വരെ നീണ്ടു എന്നാൽ അരുണ്‍കുമാറിന്‍റെ പേര് മാധ്യമങ്ങൾ പുറത്തുവിട്ടതാണെന്നും പാർട്ടിയിൽ ചർച്ചനടന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.. അരുൺ കുമാറിൻ്റെ പേര് പ്രചരിച്ച സ്ഥാനത്ത് ആരും പ്രതീക്ഷിക്കാത്ത ഡോക്ട‍ർ ജോ ജോസഫ് എത്തുമ്പോൾ ആശയക്കുഴപ്പത്തിന് മാധ്യമങ്ങളെ പഴിക്കുകയാണ് സിപിഎം.

പാർട്ടി ചിഹ്നത്തിൽ തന്നെ ഡോ.ജോ ജോസഫ് മത്സരിക്കുമെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി ഇപി.ജയരാജൻ പറഞ്ഞു. സിറോ മലബാർ സഭാ വൈദികർക്കൊപ്പമാണ് ജോ ജോസഫ് അദ്യമായി മാധ്യമങ്ങളെ കണ്ടത്. വിശദമായ ബയോഡാറ്റ ചോർന്നതും,മണ്ഡലത്തിൽ നടന്ന പ്രചാരണങ്ങളും അരുണ്‍കുമാറിന് തിരിച്ചടിയായി.ഇതിനിടെ മന്ത്രി പി.രാജീവാണ് സഭാ പിന്തുണയുള്ള പൊതു സമ്മതരെ തേടിയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കോണ്‍ഗ്രസിലെ അസംതൃപ്തരെ അടക്കം സമീപിച്ചെങ്കിലും ഒടുവിൽ എത്തിപ്പെട്ടത് പി.രാജീവിന് വ്യക്തിബന്ധമുള്ള ജോ ജോസഫിൽ.

അതേസമയം ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്നാണ് സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫ് പറഞ്ഞിരിക്കുന്നത്. ഇക്കുറി വികസനം പറഞ്ഞായിരിക്കും എല്‍ഡിഎഫ് വോട്ട് പിടിക്കുക. അത് ഡോ. ജോ ജോസഫി​ന്റെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമായിട്ടുണ്ട്.
ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലുമാണെന്ന് ജോ ജോസഫ് പറഞ്ഞു. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതെന്നും ഇടതുപക്ഷമാണ് ഹൃദയപക്ഷമാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട്.

ഡോ. ജോ ജോസഫി​ന്റെ വാക്കുകളിങ്ങനെ:
ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. മായിരുന്നു. ആ തരംഗത്തിനൊപ്പം നില്‍ക്കാന്‍ തൃക്കാക്കരയ്ക്ക് കഴിയാത്തതില്‍ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ ഞാന്‍ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകള്‍ക്കും ഒപ്പം നില്‍ക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാര്‍ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് പറഞ്ഞു.
തൃക്കാക്കരയില്‍ നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം വിചാരിച്ചാല്‍ ജയിക്കാന്‍ പറ്റുന്ന മണ്ഡലമാണ് കേരളത്തിലെ ഏത് മണ്ഡലവും. തൃക്കാക്കരയിലും അതിന് സാധിക്കും. കോന്നി, വട്ടിയൂര്‍ക്കാവ്, പാലാ എന്നീ മണ്ഡലങ്ങള്‍ ചില ഉദാഹരണങ്ങളാണ്. പാലായ്ക്ക് മാറി ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ തൃക്കാക്കരയ്ക്കും കഴിയുമെന്ന് ജോ ജോസഫ് പറഞ്ഞു.
തന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സാമുദായിക സംഘടനയുടെ ഒരു ഇടപെടലും ഉണ്ടായതായി അറിയില്ല. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് കരുതുന്നത്. എല്ലാവരുടെയും വോട്ട് ലഭിച്ചാല്‍ മാത്രമെ ജയിക്കാന്‍ കഴിയൂ. അതിനെ ഒരു സാമുദായിക സംഘടനയുടെ സ്ഥാനാര്‍ഥിയായി ചുരുക്കിക്കാണരുത്. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെന്ന് അല്ലാതെ സഭയുടെ സ്ഥാനാര്‍ഥിയല്ല താനെന്നും ജോ ജോസഫ് പറഞ്ഞു.
അടുത്തിടെയാണ് തനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചത്. പാര്‍ട്ടിയുടെ മെഡിക്കല്‍ ഘടകത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് എത്തിയതിന് ശേഷം എല്ലാ പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തൃക്കാക്കര തെരഞ്ഞടുപ്പില്‍ പാര്‍ട്ടി പ്രചരണത്തിന് പോയിരുന്നു. എസ്എഫ്‌ഐയുടെ കൊടി പിടിച്ചാല്‍ മാത്രമെ പാര്‍ട്ടിക്കാരാനാകുമെന്ന് താന്‍ കരുതുന്നില്ല. നിലപാടുകളാണ് രാഷ്ട്രീയം. തന്റെ പിതാവ് എഐടിയുസി നേതാവായിരുന്നു. ചെറുപ്പത്തില്‍ താന്‍ സിപിഐക്കായി ചുമരെഴുത്ത് നടത്തിയിരുന്നതായും ജോ ജോസഫ് പറഞ്ഞു.കെവി തോമസിനെ ഒരുതവണ കണ്ടതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും ജോ ജോസഫ് പറഞ്ഞു.

Leave a Reply