ബൈക്ക് മോഷണക്കേസിൽ നാഷണൽ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

0

തൃശൂർ: ബൈക്ക് മോഷണക്കേസിൽ നാഷണൽ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ഇടുക്കി കരിങ്കുന്നം സ്വദേശി അഭിജിത്ത്, ചാലക്കുടി പോട്ട സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി പൂത്തോളിൽ വെച്ച് വെസ്റ്റ് പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലാവുകയായിരുന്നു.

നാഷണൽ ജൂഡോ ചാമ്പ്യനായ അഭിജിത്തിനെ മറ്റൊരു ബൈക്കിന്റെ വ്യാജ നമ്പർ പ്ലേറ്റ് വെച്ച വാഹനവുമായാണ് പിടികൂടിയത്. ഇയാൾ മോഷ്ടിച്ച വാഹനത്തിന്റെ അതേ നിറത്തിലുള്ള മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തിൽ ഉൾപ്പെട്ട വിവരം പൊലീസ് അറിയുന്നത്. തുടർന്നാണ് അലനെ പിടികൂടിയത്.

വെസ്റ്റ് എസ്.ഐ കെസി ബൈജു, സിപിഒ മാരായ അഭീഷ് ആന്റണി, വിപിൻ സി.എ, ,ഗോറസ്, അനിൽകുമാർ പി.സി, ജോസ്‌പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here