ആട് മോഷണത്തിൽ തുടങ്ങി വൻ കൊള്ളകൾ നടത്തുന്ന ഇരുപത്തിയഞ്ചുകാരൻ പിടിയിൽ

0

വർക്കല: പാളയംകുന്ന്‌ കോവൂരിൽ വീട്ടിൽ കയറി കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പാളയംകുന്ന് കോവൂർ ചേട്ടക്കാവ് പുത്തൻവീട്ടിൽ അജിത്ത് (25) ആണ് അറസ്റ്റിലായത്. ഏപ്രിൽ 27ന് രാത്രി 12 മണിക്ക് പാളയംകുന്ന് കോവൂരിലെ അജ്മലിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീടിന്റെ രണ്ടാം നിലയിലെ മുറിയിലുണ്ടായിരുന്ന ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കവേ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. അപ്പോഴേക്കും പ്രതി അജ്മലിന്റെ മൊബൈൽ ഫോണും കൈക്കലാക്കി ഓടി രക്ഷപ്പെടുകയായിരുന്നു. മൊബൈൽഫോൺ കേന്ദ്രീകരിച്ച് അയിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെരുമാതുറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആട് മോഷണം, ബൈക്ക് മോഷണം, ഉൾപ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് നേരത്തെയും അയിരൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here