കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ബിജെപിക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര

0

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ബിജെപിക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധി നിശാപാർട്ടികളിൽ ആഘോഷിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിനെയാണ് മഹുവാ വിമർശിച്ചത്.

‘രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമൊ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?, ബിജെപിയുടെ ട്രോളന്മാർ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം. അല്ലാതെ ചായക്കപ്പിൽ ബിയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്, മഹുവ മൊയ്ത്ര ട്വീറ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസാണ്, ബിജെപിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് രാഹുൽ ​ഗാന്ധിയെ പരിഹസിച്ചത്. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ സുഹൃത്തും മാധ്യമപ്രവർത്തകയുമായ സുമ്നിമ ഉദസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെ കാഠ്മണ്ഡുവിലെ മാരിയറ്റ് ഹോട്ടലിൽ എത്തിയത്.

ബിജെപിയുടെ ആരോപണത്തിനെതിരെ കോൺ​ഗ്രസും രം​ഗത്തെത്തിയിട്ടുണ്ട്. രാഹുൽ ​ഗാന്ധി കാണ്ഡ്മണ്ഡുവിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തതാണെന്നും അതിലെന്താണ് കുഴപ്പമെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ചോദിച്ചു. അനാവശ്യമായി രാഹുൽ ​ഗാന്ധിയുടെ പിന്നാലെ നടക്കുന്നതിന് പകരം രാജ്യത്തെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ബിജെപി ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here