പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ സംഘം പരാതിക്കാരിയുമായി ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെ സോളാർ അഴിമതി കേസും അതുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികളും വീണ്ടും ചർച്ചകളിൽ നിറയുകയാണ്

0

തിരുവനന്തപുരം: പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ സംഘം പരാതിക്കാരിയുമായി ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയതോടെ സോളാർ അഴിമതി കേസും അതുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികളും വീണ്ടും ചർച്ചകളിൽ നിറയുകയാണ്. യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കി ഒന്നാം പിണറായി സർക്കാരിന് അധികാരത്തിലെത്താൻ വഴിയൊരുക്കിയ സുപ്രധാന സംഭവമായിരുന്നു സോളാർ അഴിമതിക്കേസും അതുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികളും. 2012ലെ ഒരു ഹർത്താൽ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നത്.

ക്ലിഫ് ഹൗസിലേക്ക് തന്നെ ഉമ്മൻചാണ്ടി വിളിച്ച് വരുത്തുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് ഉമ്മൻചാണ്ടി തന്നെ ഇരയാക്കിയത് എന്നും പരാതിയിലുണ്ട്. മകളായി കണക്കാക്കേണ്ടിയിരുന്ന യുവതിയെ ഉമ്മൻചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്നും സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് യുവതി വെളിപ്പെടുത്തിയതായി കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ,പല്ലുകളോ, നാവോ തൊണ്ടയോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗികക്രിയയെയാണ് വദനസുരതം എന്നു വിളിക്കുന്നത്. സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവർഗരതിയിലും ഈ രീതി ഉപയോഗപ്പെടുത്തുന്നു.

സോളാർ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ആര്യാടൻ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനിൽ കുമാർ യുവതിയെ പലതവണ ചൂഷണം ചെയ്തു. മുൻമന്ത്രി അടൂർപ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടൻ എംഎൽഎയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാൽസംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയിൽ വച്ച് വദനസുരതം നടത്തി തുടങ്ങിയവയാണ് പരാതികൾ. അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഇര മജിസ്‌ട്രേട്ടിന്‌ മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു.

ഉമ്മൻചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ യുവതി ഉന്നയിച്ച പീഡന ആരോപണങ്ങളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. പരാതിക്കാരി എഴുതിയ 21 പേജുള്ള കത്തിൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചവരുടെ പേര് വിവരങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു. യുവതിയുടെ പരാതിയിൽ ഉമ്മൻചാണ്ടിയും മറ്റ് മന്ത്രിമാരും തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നുണ്ട്. മുൻ മന്ത്രി എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ചാണ് കെസി വേണുഗോപാൽ ബലാത്സംഗം ചെയ്തത്. അത് കൂടാതെ ആലപ്പുഴയിൽ വെച്ച് തന്നെ കടന്ന് പിടിക്കാൻ വേണുഗോപാൽ ശ്രമിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു.

ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോൾ ഉമ്മൻചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസിൽ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടക്കുന്നത്.
ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റർ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മൻചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂർ പ്രകാശിനെതിരായ 141/2019, എ പി അനിൽകുമാറിനെതിരായ 142/2019 എന്നീ കേസുകളാണ്‌ സിബിഐക്ക്‌ വിട്ടത്‌. യുഡിഎഫ്‌ സർക്കാർ നിയോഗിച്ച സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട്‌ ശുപാർശ പ്രകാരവും ഇരയുടെ പരാതിയിലുമാണ്‌ ഈ കേസുകൾ രജിസ്‌റ്റർ ചെയ്‌തത്‌. എ പി അനിൽകുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന്‌ മുമ്പിൽ രഹസ്യമൊഴിയും നൽകി. അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ൽ രജിസ്‌റ്റർ ചെയ്‌ത 128/സിആർ/എച്ച്‌എച്ച്‌ഡബ്യൂ- –-1/ടിവിഎം കേസ്‌ ഉമ്മൻചാണ്ടിയുടെ കാലത്ത്‌ ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌തതാണ്‌. ആദ്യം കന്റോൺ‌മെന്റ്‌ അസി. കമീഷണർ അന്വേഷിച്ച ഈ കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.

2013-ൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മൻചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. ഏപ്രിൽ അഞ്ചിന് എംഎൽഎ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയിൽ സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
രണ്ടു കോടി 16 ലക്ഷം രൂപ സോളാർ കമ്പനിയിൽ നിന്ന് ഉമ്മൻചാണ്ടി വാങ്ങിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. പണം കൈമാറിയത് ക്ളിഫ് ഫൌസിൽ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ നിന്ന് കൈപ്പറ്റി.ഉമ്മൻചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാർ കമ്പനിയെ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാർശയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here