ചെറിയ തോതിലുള്ള സ്വർണ്ണക്കടത്ത് ഭീകരവാദപ്രവർത്തനമായി കണക്കാക്കാനാവില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി

0

ജയ്പുര്‍ ∙ ചെറിയ തോതിലുള്ള സ്വർണ്ണക്കടത്ത് ഭീകരവാദപ്രവർത്തനമായി കണക്കാക്കാനാവില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. ‘‘ചെറിയ തോതിലുള്ള സ്വർണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കില്ല. യുഎപിഎ നിയമത്തിലെ ഷെഡ്യൂൾ രണ്ടിന്റെ പരിധിയിൽ കസ്റ്റംസ് ആക്ട് വരില്ല. അതുകൊണ്ട് ഭീകരപ്രവർത്തനം, രാജ്യസുരക്ഷ എന്നീ വാദങ്ങൾ നിലനിൽക്കുകയില്ല’ – ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് അനൂപ് കുമാർ ദാന്ദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കേരളത്തിൽ വിവാദമായ സ്വർണ്ണക്കടത്ത് കേസിലെ കേരള ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. റിയാദിൽനിന്ന് ജയ്പുർ വിമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു രാജസ്ഥാൻ ഹൈക്കോടതി. 2020 ജൂലൈയിൽ എൻഐഎ പത്തു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here