തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെത്തി

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ പരാതിയെ തുടർന്ന് പകരം ആലെ നിയമിക്കുകയായിരുന്നു. മോട്ടിച്ചോട് ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെന്ന് ആക്ഷേപം ഉയർന്നത്. ഇതോടെയാണ് ഇയാളെ മാറ്റി പകരം ആളെ നിയമിച്ചത്.

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്. രാവിലെ 9 വരെ 15.93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 239 പോളിങ് ബൂത്തുകളിൽ 239 ബൂത്തുകളുടെയും പോളിങ് ശതമാനം ആണിത്‌. 8.45 ന് വോട്ടിങ് 10 ശതമാനം പിന്നിട്ടു(10.5 %) . 9 മണി ആയപ്പോഴേക്കും പോളിങ് 13.1 ശതമാനത്തിലെത്തി.
17264 പുരുഷ വോട്ടർമാരും 14098 വനിതാ വോട്ടർമാരും ഇതുവരെ വോട്ടു രേഖപ്പെടുത്തി മടങ്ങി. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു. ആദ്യ മണിക്കൂറിൽ 1.61 % വർധന. പുരുഷന്മാരിൽ 9.24 %, സ്ത്രീകൾ 7.13 % എന്നിങ്ങനെ രാവിലെ എട്ടു മണിവരെ 16,056 പേർ വോട്ടു രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here