രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്

0

ദില്ലി: രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്.  2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ നോട്ടുകളുടെയും വ്യാജ നോട്ടുകൾ വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ വ്യാജനോട്ടിൽ 101.9 ശതമാനവും 2000 രൂപയുടെ വ്യാജ നോച്ചിൽ  54.16 ശതമാനവും വർധിച്ചെന്ന് ആർബിഐ കണ്ടെത്തി. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ 500 രൂപാ നോട്ടിന്റെ  39,451 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 79,669 വ്യാജ നോട്ടുകൾ കണ്ടെത്തി (101.9 ശതമാനം വർധന). 2020-21 സാമ്പത്തിക വർഷത്തിൽ 2000 രൂപാ നോട്ടിന്റെ  8798 വ്യാജ നോട്ടുകളാണ് കണ്ടെത്തിയതെങ്കിൽ 2021-22 സാമ്പത്തിക വർഷത്തിൽ 13,604 നോട്ടുകൾ കണ്ടെത്തി. 
ആർബിഐ റിപ്പോർട്ടിന് പിന്നാലെ കേന്ദ്രസർക്കാറിനെ വിമർശച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. 2016ൽ നോട്ടുനിരോധനം ഏർപ്പെടുത്തുമ്പോൾ കള്ളനോട്ടുകൾ തടയാൻ എന്നതായിരുന്നു കേന്ദ്ര സർക്കാറിന്റെ പ്രധാന വാദങ്ങളിലൊന്ന്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തത് മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിർഭാഗ്യകരമായ വിജയമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 
ടിഎംസി നേതാവ് ഡെറക് ഒബ്രിയനും കേന്ദ്രത്തിനെതിരെ രംഗത്തെത്തി.  എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നില്ലെയെന്ന് ഒബ്രിയാൻ ചോദിച്ചു. എന്നാൽ കള്ളനോട്ടുകളിൽ വൻ വർധനവെന്നാണ് ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുവെന്നും ഒബ്രിയാൻ‍ ട്വീറ്റ് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here