സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സാങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി പുതുതായി രൂപീകരിച്ച അഞ്ചംഗ മേല്‍നോട്ട സമിതി ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സന്ദര്‍ശിച്ചു

0

കുമളി: സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സാങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി പുതുതായി രൂപീകരിച്ച അഞ്ചംഗ മേല്‍നോട്ട സമിതി ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സന്ദര്‍ശിച്ചു.
ബേബി ഡാമും സ്‌പില്‍വേയും ഗാലറിയും വിദഗ്‌ധ സംഘം പരിശോധിച്ചു. അണക്കെട്ടിലെ യന്ത്രോപകരണങ്ങളുടെ പരിശോധനയാണ്‌ പ്രധാനമായും നടന്നത്‌.
രാവിലെ 11ന്‌ തേക്കടി ബോട്ട്‌ലാന്റിങില്‍ സംഘം എത്തി. അവിടെനിന്ന്‌ വനം വകുപ്പിന്റെയും തമിഴ്‌നാടിന്റെയും ബോട്ടുകളിലാണ്‌ അണക്കെട്ടില്‍ എത്തിയത്‌. പുതിയ സമിതിയുടെ ആദ്യ സന്ദര്‍ശനമാണിത്‌.
സമിതി ചെയര്‍മാന്‍ കുല്‍സിങ്‌ രാജ്‌, കേരളത്തിന്റ പ്രതിനിധി ഇറിഗേഷന്‍ അഡി. ചീഫ്‌ സെക്രട്ടറി ടി.കെ. ജോസ്‌, തമിഴ്‌നാട്‌ ഇറിഗേഷന്‍ ചീഫ്‌ സെക്രട്ടറി സന്ദീപ്‌ സക്‌സേന, സമിതിയിലെ പുതിയ അംഗങ്ങളായ ഇറിഗേഷന്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ചീഫ്‌ എന്‍ജിനീയര്‍ അലക്‌സ്‌ വര്‍ഗീസ്‌, കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍. സുബ്രമണ്യന്‍ എന്നിവരാണ്‌ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്‌.
മേല്‍നോട്ട സമിതിയുടെ അധികാരപരിധി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ വിദഗ്‌ധരെ കൂടി ഉള്‍പ്പെടുത്തി സുപ്രീം കോടതി സമിതി പുനഃസംഘടിപ്പിച്ചത്‌. ദേശീയ ഡാം സുരക്ഷാ അതോറിട്ടി പൂര്‍ണമായി സജ്‌ജമാകുന്നതുവരെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ അഞ്ചംഗ മേല്‍നോട്ട സമിതിക്കാവും പൂര്‍ണ അധികാരം.

LEAVE A REPLY

Please enter your comment!
Please enter your name here