ഷേബ മേരി തോമസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ ഉച്ചയ്ക്ക്

0

മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ കായംകുളം ചേപ്പാട് സ്വദേശി പള്ളി തെക്കേതിൽ ശാലോമിൽ ഷേബ മേരി തോമസിന്റെ (33) മൃതദേഹം മസ്ക്കറ്റിൽ നിന്നും ഇന്നു രാവിലെ 11:20നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് അയക്കുക. ഭർത്താവ് സജിമോൻ, മക്കളായ എവ് ലിൻ, എഡ് വിൻ എന്നിവരും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകീട്ട്​ നാലര​യോടെ കൊച്ചിയിലെത്തുമെന്നാണ്​ റിപ്പോർട്ട്.

പെരുന്നാൾ അവധി ആഘോഷിക്കാൻ അബുദാബിയിൽനിന്നും സലാലയിലേക്കുള്ള യാത്രക്കിടെ ഞായറാഴ്ച പുലർച്ചെ ഹൈമയിൽ ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. അബുദാബി ക്ലിവ് ലാൻഡ് ആശുപത്രി സ്റ്റാഫ് നഴ്സ് ആയിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചേപ്പാട് സേക്രട്ട്‌ ഹാർട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.

അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ മേയ്​ ഒന്നിന്​ പുലർച്ചെയായയിരുന്നു അപകടം. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഏഴുപേരടങ്ങുന്ന രണ്ട്​ കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക്​ 50 കി.മീറ്റർ അകലെവെച്ച്​ മറിയുകയായിരുന്നു. രാജു സജിമോൻ ആണ്​ ഷേബയുടെ ഭർത്താവ്​. പിതാവ്​: തോമസ്​. മതാവ്​: മറിയാമ്മ

Leave a Reply