കേരളം ഗെയിംസിനോട് അനുബന്ധിച്ച് യുവസംരംഭക ശോഭ വിശ്വനാഥൻ നേതൃത്വം നൽകുന്ന വീവേഴ്സ് വില്ലേജ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ദ് വീവേഴ്സ് വില്ലേജ് ഫാഷൻ ഷോ’യിൽ തിളങ്ങി നടിയും നർത്തകിയുമായ പാർവതി ജയറാം

0

തിരുവനന്തപുരം: കേരളം ഗെയിംസിനോട് അനുബന്ധിച്ച് യുവസംരംഭക ശോഭ വിശ്വനാഥൻ നേതൃത്വം നൽകുന്ന വീവേഴ്സ് വില്ലേജ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ദ് വീവേഴ്സ് വില്ലേജ് ഫാഷൻ ഷോ’യിൽ തിളങ്ങി നടിയും നർത്തകിയുമായ പാർവതി ജയറാം. സുസ്ഥിര ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ച ഫാഷൻ ഷോയിലൂടെ പരിശീലനത്തിന് ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്കുള്ള ധനസമാഹരണവും കൈത്തറി മേഖലയ്ക്ക് കൈത്താങ്ങാവലുമാണ് ലക്ഷ്യമിട്ടത്.

തിരുവനന്തപുരം കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേയ് 8ന് ആണ് ഷോ അരങ്ങേറിയത്. ട്രാൻസ്, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, പ്രഫഷനൽ മോഡലുകൾ എന്നിവരുൾപ്പെടെ 250–ലേറെ പേർ ഷോയുടെ ഭാഗമായി.

ഹാന്റ്ലൂം കസവു സാരി ധരിച്ച് വേദിയിലേക്ക് എത്തിയ പാർവതിയെ കയ്യടികളോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ വരവേറ്റത്. കസവ് സ്ട്രിപ്പ് ഡിസൈൻ ആണ് സാരിയെ ആകർഷകമാക്കുന്നത്. ആനയുടെ ഡിസൈനുള്ള കറുപ്പ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഇതേ ഡിസൈനുളള ദുപ്പട്ട അരയിൽനിന്നും പുറകിലൂടെ വലതു കയ്യിലേക്ക് സ്റ്റൈൽ ചെയ്തിരുന്നു. ഹെവി ട്രെഡീഷനൽ ആഭരണങ്ങൾ ആണ് ആക്സസറൈസ് ചെയ്തത്. സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിങ്, സീത എന്നീ പ്രശസ്ത ഡിസൈനർമാരും ഷോയുടെ ഭാഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here