വർക്കല ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ, 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ച് കടന്നു; യുവാക്കളുടെ സിസിടിവി ദൃശ്യം പുറത്ത്

0

വർക്കല : ബിവറേജസ് ഔട്ട്‌ലെറ്റിൽ എത്തിയ യുവാക്കൾ 7350 രൂപയ്ക്ക് മദ്യം വാങ്ങിയശേഷം 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ച് കടന്നു. വർക്കല ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. ഉച്ചയോടെ മദ്യം വാങ്ങാനെത്തിയ നാല് യുവാക്കളിൽ ഒരാളാണ് ഒരു കുപ്പി മദ്യം മോഷ്ടിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നിൽനിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. തന്ത്രപൂർവം മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി. യിൽ പതിഞ്ഞിട്ടുണ്ട്. രാത്രിയിൽ സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്.

1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്.

ഇതേ യുവാക്കൾ 7350 രൂപയ്ക്ക് മദ്യം വാങ്ങുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയതായി ബിവറേജസ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here