സി ജോർജ് അറസ്റ്റിന് തയ്യാറാണെന്ന് മകന്‍ ഷോണ്‍ ജോർജിന്റെ പ്രതികരണം

0

കൊച്ചി: പി സി ജോർജ് അറസ്റ്റിന് തയ്യാറാണെന്ന് മകന്‍ ഷോണ്‍ ജോർജിന്റെ പ്രതികരണം. പി സി ജോര്‍ജ് ഉടന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നും നിയമത്തെ കോടതിയെയും അനുസരിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്.

അതേസമയം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിൻറെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകൾ പി സി ജോർജ് ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചതോടെയാണ് വിധി.

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു.

അതേസമയം വെണ്ണലിയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കൊച്ചി സിറ്റി പൊലീസിന് മുന്നിൽ ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോ‍ർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിൻറെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

പി സി ജോർജിൻറെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പിസി ജോർജിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്ത് പിസി

വിദ്വേഷ പ്രസംഗത്തിൽ ഒളിവിൽ പോയ മുൻ എംഎൽഎ പി.സി. ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ ആയിരുന്നു പിസിയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അതിന് പിന്നാലെയാണ് ഇന്നലെ രാത്രി ജോർജ് വീട്ടിലെത്തിയത്.

വ്യാഴാഴ്ച വരെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് കോടതിയുടെ നിർദേശമുണ്ട്. ഈരാറ്റുപേട്ടയിലും പരിസരത്തും സ്വകാര്യ ചടങ്ങുകളിൽ പി.സി. ജോർജ് പങ്കെടുത്തു. ഹർജി വ്യാഴാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഉപാധികളോടെ ഇടക്കാല ജാമ്യം ലഭിച്ചത് ഇന്നലെ ആയിരുന്നു. നിയമത്തിൽ നിന്ന് ഒളിക്കില്ലെന്നും 33 വർഷം എംഎൽഎ ആയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാച വീണ്ടും പരിഗണിക്കും.

ജോർജ്ജിനെതിരെ വീണ്ടും കേസെടുക്കാൻ ഇടയാക്കിയ കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗത്തിൻെറ ഡിവിഡി കോടതി പരിശോധിച്ചു. ഒരു ഓൺലൈൻ ചാനലിൽ വന്ന പ്രസംഗത്തിൻറെ ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ഈ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനെ ജോർജ്ജിൻെറ അഭിഭാഷകൻ എതിർത്തു. തൊണ്ടികളായി സമർപ്പിച്ച സിഡികളാണെന്നും ഇതിൻെറ ആധികാരികത പരിശോധിക്കണമെന്നും ജോർജ്ജിൻെറ അഭിഭാഷകൻ ആവശ്യപ്പെട്ടു. പക്ഷെ കോടതി ഒരു ഡിവിഡി പരിശോധിച്ചു. നാല് ഡിവിഡികളാണ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here