സില്‍വര്‍ ലൈനില്‍ യുഡിഎഫ് നിലപാടിനൊപ്പമെന്ന് ശശി തരൂര്‍ എംപി. ഏത് വികസനവും ജനങ്ങളെ ബോധ്യപ്പെടുത്തി വേണം

0

കൊച്ചി: സില്‍വര്‍ ലൈനില്‍ യുഡിഎഫ് നിലപാടിനൊപ്പമെന്ന് ശശി തരൂര്‍ എംപി. ഏത് വികസനവും ജനങ്ങളെ ബോധ്യപ്പെടുത്തി വേണം. പദ്ധതിക്ക് ജനങ്ങള്‍ എതിരായത് കൊണ്ട് കോണ്‍ഗ്രസ് സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനിറങ്ങിയതെന്നും ശശി തരൂര്‍ പറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് ശശി തരൂര്‍ എംപി.

കെവി തോമസിനെതിരേയും ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയോട് കൂറ് പൂലര്‍ത്തണമെന്ന് ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതാണ് നല്ലത്. കെ വി തോമസല്ല, പി ടി തോമസാണ് തൃക്കാക്കരയില്‍ സ്വാധീനം ചെലുത്തുകയെന്നും ശശി തരൂര്‍ പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കാന്‍ നേരത്തെ കെ വി തോമസിന് പുറമേ ശശി തരൂരിനും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ എഐസിസി നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം സെമിനാറില്‍ പങ്കെടുത്തിരുന്നില്ല. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയസമ്മേളനമാണെന്നും അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും സെമിനാറിലെ ക്ഷണം നിരസിക്കുകയായിരുന്നു. ഇന്നും നാളെയും ശശി തരൂര്‍ തൃക്കാക്കരയില്‍ ഉമാ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here