കാസർകോട് നിന്നും കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

0

കാസർകോട്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യബസ് കീഴ്മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Leave a Reply