നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദിനെ അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി

0

മലപ്പുറം: മൂലക്കൂരു ചികിത്സയുടെ ഒറ്റമൂലിക്കുവേണ്ടി മൈസൂരു സ്വദേശിയായ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നൗഷാദിനെ അന്വേഷണസംഘം കസ്‌റ്റഡിയില്‍ വാങ്ങി.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണു നൗഷാദിനെ കസ്‌റ്റഡിയില്‍ വാങ്ങിയത്‌. ഷൈബിന്‍, നൗഷാദ്‌, ഷിഹാബുദ്ദീന്‍ എന്നീ മൂന്നുപ്രതികളെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തു റിമാന്‍ഡിലാക്കിയിട്ടുള്ളത്‌. നൗഷാദിന്റെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മറ്റുള്ളവരെ കസ്‌റ്റഡിയില്‍ വാങ്ങുകയെന്നാണു സൂചന.
കൊലപാതകം നടന്ന മുക്കട്ടയിലുള്ള ഷൈബിന്റെ വീട്ടിലേക്ക്‌ പ്രതിയെ തെളിവെടുപ്പിനെത്തിക്കുമെന്നു കരുതിയിരുന്നുവെങ്കിലും മഴയെത്തുടര്‍ന്ന്‌ ഉണ്ടായില്ല. ഇന്നു തെളിവെടുപ്പു നടന്നേക്കും. മുഖ്യപ്രതി ഷൈബിന്‍ വീട്ടില്‍ രക്‌തക്കറയുള്ള ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ്‌ പരിശോധിക്കും. വൈദ്യന്റെ മൃതദേഹം പുഴയില്‍ തള്ളിയിട്ട്‌ 17 മാസം കഴിഞ്ഞതിനാല്‍ അവശിഷ്‌ടം കണ്ടെത്താമെന്ന പ്രതീക്ഷയില്ല. അതുകൊണ്ടാണ്‌ രക്‌തക്കറ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌. ആയുധങ്ങളിലെ രക്‌തക്കറ എളുപ്പം മായില്ലെന്നത്‌ പോലീസിനു പ്രതീക്ഷയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here