കെഎസ്ആർടിസി ബസിനുള്ളിൽ മണിക്കുട്ടന്റെ നഗ്‍നതാ പ്രദർശനം; ഇറക്കിവിട്ടതോടെ കല്ലേറ്; യുവാവ് ആശുപത്രിയിൽ

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ട ആൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് വച്ച് നടന്ന കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റു. ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് മണിക്കുട്ടൻ എന്നയാൾക്കെതിരെ യാത്രക്കാർ കണ്ടക്ടറോട് പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് ഇയാളെ ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറിയെത്തിയ ഇയാൾ വെള്ളനാട് വില്ലേജ് ഓഫീസിനു മുന്നിൽ വച്ച് ബസിന് കല്ലെറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here